Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരുണാമൂര്‍ത്തി തകിലിനെ ജനപ്രിയമാക്കിയ കലാകാരന്‍: മന്ത്രി പി പ്രസാദ്
16/06/2023
കേരള ആര്‍ട്ടിസ്റ്റ്സ് ഫ്രെട്ടേനിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടത്തിയ തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി അനുസ്മരണം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തകില്‍ എന്ന വാദ്യോപകരണത്തെ ക്ഷേത്ര മതില്‍കെട്ടുകള്‍ക്ക് വെളിയിലേക്കെത്തിച്ച് ജനപ്രിയമാക്കിയ അനുഗ്രഹീത കലാകാരന്‍ ആയിരുന്നു വൈക്കം കരുണാമൂര്‍ത്തി എന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കേരള ആര്‍ട്ടിസ്റ്റ്സ് ഫ്രെട്ടേനിറ്റി(കാഫ്)യുടെ ആഭിമുഖ്യത്തില്‍ തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തിനും ജീവജാലങ്ങള്‍ക്കുമെല്ലാം ഒരു താളമുണ്ട്. അത് തെറ്റുമ്പോഴാണ് പരിസ്ഥിതി പോലും പ്രതിസന്ധിയിലാകുന്നത്. തകിലില്‍ കരുണാമൂര്‍ത്തി ഒരു മാസ്മരിക പ്രപഞ്ചം തീര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കാഫ് ജില്ലാ ചെയര്‍മാന്‍ ജോസി ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രകാശ് ഉള്ളേരി, ജില്ലാ സെക്രട്ടറി അജയകുമാര്‍, വൈക്കം വിജയലക്ഷ്മി, വി ദേവാനന്ദ്, ക്ഷേത്രകലാപീഠം പ്രിന്‍സിപ്പാള്‍ എസ്.പി ശ്രീകുമാര്‍ കാഫ് മേഖലാ പ്രസിഡന്റ് വൈക്കം നാണപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.