Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടും: കെ.സി ജോസഫ്  
15/06/2023
തലയോലപ്പറമ്പ്  ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുത്ത എം.കെ ഷിബുവിനെ അധികാര കൈമാറ്റ ചടങ്ങില്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സി ജോസഫ് ഷാള്‍ അണിച്ചു സ്വീകരിക്കുന്നു.

തലയോലപ്പറമ്പ്: കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസില്‍ കുരുക്കി നിശബ്ദരാക്കാനുള്ള ഭരണകൂട ശ്രമത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി ജോസഫ്. തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി  തെരഞ്ഞെടുത്ത എം.കെ.ഷിബുവിന്റ അധികാര കൈമാറ്റ ചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ ഐക്യവും കെട്ടുറപ്പുമാണ് പൊതു സമൂഹം ആഗ്രഹിക്കുന്നതെന്നും കെ.സി ജോസഫ് കൂട്ടിച്ചേര്‍ത്തു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. വി.പി സജീന്ദ്രന്‍, അഡ്വ. ടോമി കല്ലാനി, ജോഷി ഫിലിപ്പ്, പി.ഡി ഉണ്ണി, അക്കരപ്പാടം ശശി, എന്‍.എം താഹ, മോഹന്‍ ഡി ബാബു, അഡ്വ. എ സനീഷ് കുമാര്‍, അബ്ദുല്‍ സലാം റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു.