Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെഎസ്ഇബി പെന്‍ഷനേഴ്‌സ് വാര്‍ഷികം നടത്തി
15/06/2023
കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം ഡിവിഷന്‍ വാര്‍ഷിക സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി പി ബാലകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം ഡിവിഷന്‍ വാര്‍ഷിക സമ്മേളനം നടത്തി. ചടങ്ങില്‍ 75 വയസ്സു കഴിഞ്ഞ അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി ബാലകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് ആര്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രസേന കുറുപ്പ്, എ സെയ്ഫുദ്ദീന്‍, എം ശശിധരന്‍ നായര്‍, സി.ടി കുര്യാക്കോസ്, എം.എം മനോജ്, കെ.വി നടരാജന്‍, കെ മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ആര്‍ രാജേന്ദ്രന്‍ (പ്രസിഡന്റ്), ചന്ദ്രസേന കുറുപ്പ് (സെക്രട്ടറി), എം ശശിധരന്‍ നായര്‍ (വൈസ് പ്രസിഡന്റ്), സി രാജശേഖരന്‍, എസ്.വി സുരേഷ് കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സി.ടി കുര്യാക്കോസ്, (ട്രഷറര്‍), എ സെയ്ഫുദ്ദീന്‍ (കേന്ദ്ര കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.