Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം അഗ്‌നിരക്ഷാ നിലയത്തിന് പുതിയ ഫയര്‍ എന്‍ജിന്‍
14/06/2023
വൈക്കം അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച ഫയര്‍ എന്‍ജിന്‍ സി.കെ ആശ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: അഗ്‌നിരക്ഷാ നിലയത്തിലേക്ക് പുതുതായി ലഭിച്ച ഫയര്‍ എന്‍ജിന്‍ സി.കെ ആശ എംഎല്‍എ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ചെയ്തു. 5000 ലിറ്റര്‍ കപ്പാസിറ്റി ഉള്ള അത്യാധുനിക സംവിധാനങ്ങളോടു കൂടിയ വാഹനത്തില്‍ പോര്‍ട്ടബിള്‍ പമ്പും ഫിക്സഡ് മോണിട്ടറും ഉണ്ട്. കിണറിലെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാത്തരം ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ ഫയര്‍ എന്‍ജിന്‍. ഫയര്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി ഷാജി കുമാര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ് ബിജുമോന്‍, മറ്റു ജനപ്രതിനിധികള്‍, സ്റ്റേഷന്‍ ജീവനക്കാര്‍ നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.