Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിതോദ്യാനം പദ്ധതിയുമായി വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
14/06/2023
വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈക്കം കൃഷിഭവന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഹരിതോദ്യാനത്തിലേക്കുള്ള ആദ്യ ചെടിച്ചട്ടി പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി ശിവകാമിയില്‍ നിന്ന് പ്രധാനാധ്യാപിക ടി.ആര്‍ ഓമന ഏറ്റുവാങ്ങുന്നു.

വൈക്കം: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈക്കം കൃഷിഭവന്റെ സഹകരണത്തോടെ ഹരിതോദ്യാനം പദ്ധതി ആരംഭിക്കുന്നു. ഇതിനായി സ്‌കൂള്‍ ഹരിത ക്ലബ്ബിന്റെയും അധ്യാപകരുടെയും നേതൃത്വത്തില്‍ നിലം ഒരുക്കിക്കഴിഞ്ഞു. വിവിധ പച്ചക്കറി, പൂക്കള്‍ എന്നിവയുടെ തൈകളും വിത്തുകളും ജൈവവളവും സാങ്കേതിക ഉപദേശവും കൃഷി ഭവന്‍ നല്‍കും. ഓണം ലക്ഷ്യം വെച്ചാണ് പച്ചക്കറികളുടെയും പൂക്കളുടെയും ഉല്‍പാദനം. അതോടൊപ്പം പുതിയ തലമുറയ്ക്ക് കൃഷിയിയറിവുകളും നാട്ടറിവുകളും പകര്‍ന്നു നല്‍കലും ലക്ഷ്യം വെക്കുന്നുണ്ട്. ഇനി മുതല്‍ ജന്മദിനം ആഘോഷിക്കുന്ന കുട്ടികള്‍ മിഠായി പോലുള്ള സമ്മാനങ്ങള്‍ ഒഴിവാക്കി പകരം സ്‌കൂള്‍ ഉദ്യാനത്തിലേക്ക് ആവശ്യമായ പൂച്ചെടിയോ മറ്റോ സമ്മാനമായി നല്‍കാനാണ് തീരുമാനം. സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് ഇന്നലെ ജന്മദിനം ആഘോഷിച്ച പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി ശിവകാമിയില്‍ നിന്ന് പ്രധാനാധ്യാപിക ടി.ആര്‍ ഓമന ആദ്യ ചെടിച്ചട്ടി ഏറ്റുവാങ്ങി. ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി വി.എസ് ജോഷി, അധ്യാപകരായ ആര്‍.ആര്‍ ശ്രീകുമാര്‍, കെ.സി ദീപ, ടി.കെ വിജയശ്രീ, വി.എസ് ഗ്രേഷ്മ, വി.വി ജിജിമോള്‍, ബിന്ദു ഹരിദാസ്, ലിസ് മോള്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.