Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരിത്രത്തെ വക്രീകരിക്കുന്നത് ആപത്കരം: എന്‍എസ്എസ്
13/06/2023
വൈക്കം താലൂക്ക് എന്‍എസ്എസ് മേഖലാ സമ്മേളനം യൂണിയന്‍ ആക്ടിങ് പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നടക്കാത്ത കാര്യങ്ങള്‍ ബോധപൂര്‍വം വ്യാജമായി സൃഷ്ടിച്ച് അത് ചരിത്രമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം അത്യന്തം ആപത്കരവും അപലപനീയവുമാണെന്ന് എന്‍എസ്എസ് വൈക്കം താലൂക്ക് മേഖലാ സമ്മേളനം അഭിപ്രായപ്പെട്ടു. 1806ല്‍ നടന്നുവെന്ന് അവകാശപ്പെടുന്ന ദളവാക്കുളം കൂട്ടക്കൊല തികച്ചും സാങ്കല്‍പിക കഥ മാത്രമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത എന്‍എസ്എസ് യൂണിയന്‍ ആക്ടിങ് പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് പറഞ്ഞു.
വൈക്കം ടൗണ്‍-ഉദയനാപുരം പഞ്ചായത്ത് മേഖലകളില്‍പ്പെട്ട 14 കരയോഗങ്ങളിലെ കരയോഗ-വനിതാസമാജ-ബാലസമാജ പ്രവര്‍ത്തക സമ്മേളനം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടത്തി. യൂണിയന്‍ സെക്രട്ടറി കെ.രാജഗോപാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍, പ്രതിനിധി സഭാംഗം ബി.അനില്‍കുമാര്‍, അയ്യേരി സോമന്‍, എന്‍ മധു, പി.വേണുഗോപാല്‍, ജി സുരേഷ് ബാബു, എസ്.വി സുരേഷ് കുമാര്‍, വി കെ ശ്രീകുമാര്‍, ജയകുമാര്‍ തെയ്യാനത്ത് മഠം, രമ്യ കൃഷ്ണ, ജയ രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.