Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും അനുമോദനവും നടത്തി
13/06/2023
എസ്എന്‍ഡിപി യോഗം വൈക്കം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ എം.ജി യൂണിവേഴ്‌സിറ്റി ഒന്നാം റാങ്ക് ജേതാവ് അഞ്ജു രാജീവിനെ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അനുമോദിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 111-ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ കുടുംബ സംഗമവും, എം.ജി യൂണിവേഴ്‌സിറ്റി സാമ്പത്തികശാസ്ത്ര ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഞ്ജു രാജീവിനെ അനുമോദിക്കലും, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും നടത്തി. യൂണിയന്‍ പ്രസിഡന്റെ് പി.വി ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടത്തി. ശാഖ പ്രസിഡന്റ് എം.കെ രമേശ് ബാബു അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ശാഖാ സെക്രട്ടറി കെ.കെ വിജയപ്പന്‍, ലൈലാ ബാലകൃഷ്ണന്‍, അനില്‍കുമാര്‍ പത്തിതറ, അനിലാത്മജന്‍, അനില്‍ സചിത്ത് എന്നിവര്‍ പ്രസംഗിച്ചു.