Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേട്ടങ്ങളുടെ വിസ്മയ കാഴ്ചയായി സ്‌പേസ് എക്‌സിബിഷന്‍
13/06/2023
ബിനോയ് വിശ്വം എംപി തലയാഴം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സാഗി പദ്ധതിയുടെ ഭാഗമായി കൊതവറ സെന്റ് സേവ്യേഴ്സ് കോളേജില്‍ ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ നടത്തിയ സ്പേസ് എക്സിബിഷന്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബിനോയ് വിശ്വം എംപി സാഗി പദ്ധതിയിലേക്ക് നിര്‍ദേശിച്ച തലയാഴം ഗ്രാമപഞ്ചായത്തില്‍ പദ്ധതിയുടെ ഭാഗമായി ഐ.എസ്.ആര്‍.ഒയുടെയും നേതൃത്വത്തില്‍ വൈക്കം സെന്റ് സേവ്യേഴ്സ് കോളജില്‍ ഒരുക്കിയിട്ടുള്ള ബഹിരാകാശ പ്രദര്‍ശനം ചൊവ്വാഴ്ച സമാപിക്കും. സി.കെ ആശ എംഎല്‍എയാണ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തത്.
1967ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യറോക്കറ്റ് രോഹിണി 75 മുതല്‍ ചൊവ്വ പര്യവേക്ഷണദൗത്യത്തിന്റെ വരെ മാതൃകകള്‍ രാജ്യത്തിന്റെ
ബഹിരാകാശരംഗത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനവേദിയിലുണ്ട്. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട, ജിഎസ്എല്‍വി വിക്ഷേപണ വാഹനം, എസ്എല്‍വി വിക്ഷേപണ വാഹനം ഇന്ത്യന്‍ നിര്‍മിത ഗതിനിര്‍ണയ സംവിധാനമായ ഐആര്‍എന്‍എസ്എസ്, ഇന്ത്യയുടെ ആദ്യചാന്ദ്രപര്യവേക്ഷണ വാഹനമായ ചാന്ദ്രയാന്‍-ഒന്ന്, വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്ന ജിസാറ്റ്, ഇന്‍സാറ്റ് ഉപഗ്രഹങ്ങള്‍, ഇന്ത്യയുടെ ആദ്യപരീക്ഷണ ആശയവിനിമയ ഉപഗ്രഹം ആപ്പിള്‍, വിദൂരസംവേദന ഉപഗ്രഹ ശ്രേണി(ഐആര്‍എസ്), ബഹിരാകാശ ദൗത്യം കഴിഞ്ഞു ഭൂമിയില്‍ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ പരീക്ഷിച്ച ക്യാപ്‌സൂള്‍,(എസ്ആര്‍ഇ-1), എന്നിവയുടെ മാതൃകകള്‍ പ്രദര്‍ശനത്തിനുണ്ട്.