Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചന്ദ്രയാന്‍ 3 ജൂലൈ രണ്ടാം വാരം വിക്ഷേപിക്കും: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്
13/06/2023
ബിനോയ് വിശ്വം എം.പി തലയാഴം ഗ്രാമപഞ്ചായത്തിനെ സാഗി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായി ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ കൊതവറ സെന്റ് സേവ്യേഴ്‌സ കോളേജില്‍ സംഘടിപ്പിച്ച 'ശൂന്യാകാശത്തിന്റെ അതിരുകള്‍ തേടി' ശില്‍പശാല ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പരിശോധനകള്‍ വിജയകരമായാല്‍ ജൂലൈ 12നും 19നും ഇടയില്‍ ചന്ദ്രയാന്‍ 3 ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ബിനോയ് വിശ്വം എം.പി തലയാഴം ഗ്രാമപഞ്ചായത്തിനെ സാഗി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായി ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ കൊതവറ സെന്റ് സേവ്യേഴ്‌സ കോളേജില്‍ സംഘടിപ്പിച്ച 'ശൂന്യാകാശത്തിന്റെ അതിരുകള്‍ തേടി' എന്ന ശില്‍പശാലയും സ്‌പേസ് എക്‌സിബിഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാന്ദ്രയാന്‍ 3 ഉപഗ്രഹത്തിന്റെ ഹാര്‍ഡ് വെയറിലും ഘടനയിലും കമ്പ്യൂട്ടറുകളിലും സെന്‍സറുകളിലും വ്യത്യാസം വരുത്തി കൂടുതല്‍ ഇന്ധനം ചേര്‍ത്ത് ലാന്‍ഡിങ് ലെഗ്ഗുകള്‍ ശക്തിപ്പെടുത്തിയും ഊര്‍ജശേഷി വര്‍ധിപ്പിക്കാന്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ചും വേഗം അളക്കാന്‍ ലേസര്‍ ഡോപ്ലര്‍ വെല്ലോസി മീറ്റര്‍ എന്ന ഉപകരണം വികസിപ്പിച്ചുമാണ് പരീക്ഷണം മുന്നേറുന്നത്. ചാന്ദ്രയാന്‍ യാത്രയില്‍ ഏതെങ്കിലും തരത്തിലുള്ള പരാജയം ഉണ്ടായാല്‍ അതിനെ മറികടന്ന് പുതിയ വഴിയിലൂടെ ഇറങ്ങുവാനുള്ള സോഫ്ട് വെയറും സജ്ജമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചാന്ദ്രയാന്‍ ഉപഗ്രഹം ശ്രീഹരികോട്ട ലോഞ്ച് ഫാക്ടറിയില്‍ എത്തിയിട്ടുണ്ട്. എല്‍വിഎം 3 എന്ന റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ഇവയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയായി വരുകയാണ് എന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. ബിനോയ് വിശ്വം എംപി അധ്യക്ഷത വഹിച്ചു. സി.കെ ആശ എംഎല്‍എ സ്പേസ് എക്സിബിഷന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. വിഎസ്എസ്സി ഡയറക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍ നായര്‍, പിഎയു പ്രൊജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ, പൊതുവിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് ഐഎസ്ആര്‍ഒ തയ്യാറാക്കിയ ശാസ്ത്ര പ്രദര്‍ശനവും നടന്നു.