Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യ സംസ്‌കരണത്തിനായി നഗരസഭയില്‍ ഹരിതസഭ നടത്തി
12/06/2023
മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വൈക്കം നഗരസഭയില്‍ സംഘടിപ്പിച്ച ഹരിതസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണ രംഗത്തും, ശുചിത്വ രംഗത്തും നടത്തിവരുന്ന ജനകീയ പരിശോധനയുടെ ഭാഗമായി വൈക്കം നഗരസഭയില്‍ ഹരിതസഭ സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പ്രേംചന്ദ് പരിസ്ഥിതി സന്ദേശം നല്‍കി. ഹരിതകര്‍മ സേനാംഗംങ്ങളെ ചടങ്ങില്‍ ആദരിച്ചു.  കൗണ്‍സിലര്‍മാരായ പ്രീതാ രാജേഷ്, ലേഖാ ശ്രീകുമാര്‍, സിന്ധു സജീവന്‍, എന്‍ അയ്യപ്പന്‍, അശോകന്‍ വെള്ളവേലി, എബ്രഹാം പഴയകടവന്‍, ബിന്ദു ഷാജി, എസ് ഹരിദാസന്‍ നായര്‍, കെ.ബി ഗിരിജാകുമാരി എന്നിവര്‍ പ്രസംഗിച്ചു.