Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയിലെ അണിമംഗലം റോഡ് ഉദ്ഘാടനം ചെയ്തു
12/06/2023
വൈക്കം നഗരസഭ 10-ാം വാര്‍ഡില്‍ എംഎല്‍എയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച അണിമംഗലം റോഡ് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ 10-ാം വാര്‍ഡില്‍ എംഎല്‍എയുടെ പ്രദേശിക വികസന ഫണ്ട് വിനിയോഗിച്ചു നിര്‍മിച്ച അണിമംഗലം റോഡ് സി.കെ ആശ ഉദ്ഘാടനം ചെയ്തു. വാര്‍ഡില്‍ സ്ഥാപിച്ച സോളാര്‍ സ്ട്രീറ്റ് ലൈറ്റും എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനനി നഗറില്‍ നടന്ന സമ്മേളനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണവും, മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും വാര്‍ഡ് കൗണ്‍സിലര്‍ എസ് ഹരിദാസന്‍ നായര്‍ നിര്‍വഹിച്ചു. ജനനി പ്രസിഡന്റ് രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി അംഗം എ.ആര്‍ രാജേഷ് കുമാര്‍, ദാസന്‍ കണിമംഗലം, പത്മകുമാര്‍, അനില്‍കുമാര്‍, എന്‍.ജി ബാലചന്ദ്രന്‍, വാസുദേവ കമ്മത്ത്, സോമശേഖരന്‍ നായര്‍, വി.കെ സീന, റസീന ബീഗം, ലേഖാ മനോജ് എന്നിവര്‍ പ്രസംഗിച്ചു.