Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം നടത്തി
11/06/2023
എസ്എന്‍ഡിപി യോഗം കുടവെച്ചൂര്‍ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 746-ാം നമ്പര്‍ കുടവെച്ചൂര്‍ ശാഖയുടെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും പഠനോപകരണ വിതരണവും നടത്തി. ശാഖാ ഓഡിറ്റോറയത്തില്‍ നടന്ന സത്യഗ്രഹ ശതാബ്ദി ആഘോഷ സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. വി.കെ ജയന്‍ അധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി പി.പി സന്തോഷ് ശതാബ്ദി സന്ദേശം നല്‍കി. റിട്ട. തഹസില്‍ദാര്‍ വിജയലാല്‍ നെടുങ്കണ്ടം ബോധവല്‍കരണ ക്ലാസ് എടുത്തു. ശാഖാ സെക്രട്ടറി പി.കെ മുരളീധരന്‍. ടി.എസ് ബൈജു, എം ലാലി, പി.ജി കാര്‍ത്തികേയന്‍, മിനി സന്തോഷ്, എസ് സന്തോഷ് കുമാര്‍, എം.ജി ഗോപിനാഥന്‍, കെ.കെ മണിയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്എന്‍ഡിപി യോഗം 662-ാം നമ്പര്‍ ഇടവട്ടം സൗത്ത് ശാഖയുടെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും എന്‍ഡോവ്മെന്റ് വിതരണവും, മികച്ച പ്രതിഭകളെ ആദരിക്കലും, പഠനോപകരണ വിതരണവും ശാഖാ ഓഡിറ്റോറിയത്തില്‍ നടത്തി. സമ്മേളനം ശാഖാ പ്രസിഡന്റ് കെ.പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ രാജ്കുമാര്‍ അധ്യക്ഷത വഹിച്ചു., യൂണിയന്‍ കമ്മിറ്റി അംഗം സുധീര്‍ സുഭാഷ് ഭവന്‍, വി.കെ സോമരാജന്‍, എ.പി സുനില്‍, സുഗുണന്‍, ആര്‍ വാസുദേവന്‍, രാജേഷ് തടത്തില്‍, അശോകന്‍, സോമന്‍ അറുപതില്‍, മനോഹരന്‍, അമ്പിളി, ശോഭ എന്നിവര്‍ പ്രസംഗിച്ചു.