Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസില്‍ കൂടുതല്‍ ഐക്യം അനുവാര്യം: തിരുവഞ്ചൂര്‍
11/06/2023
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന പി.ഡി ഉണ്ണിയെ തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ എംഎല്‍എ ഷാള്‍ അണിയിച്ചു സ്വീകരിക്കുന്നു.

വൈക്കം: പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആവശ്യമായ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ കൂടുതല്‍ ഐക്യം വളര്‍ന്നു വരേണ്ട സാഹചര്യമാണെന്ന് തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ എംഎല്‍എ. വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുത്ത പി.ഡി ഉണ്ണിയുടെ ചുമതല കൈമാറ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ടോമി കല്ലാനി, മോഹന്‍ ഡി ബാബു, പി.എന്‍ ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, പി.വി പ്രസാദ്, ജയ് ജോണ്‍ പേരയില്‍, എം.കെ ഷിബു, രാധികാ ശ്യം, പി.വി വിവേക്, പി.ടി സുഭാഷ്, വി സമ്പത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.