Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് സംയുക്ത കരയോഗ സമ്മേളനങ്ങള്‍ തുടങ്ങി
10/06/2023
ഉല്ലല എന്‍എസ്എസ് കരയോഗത്തില്‍ നടന്ന സംയുക്ത സമ്മേളനം യൂണിയന്‍ ആക്ടിങ് പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്കിലെ എന്‍എസ്എസ് കരയോഗങ്ങളുടെയും വനിതാ സമാജങ്ങളുടെയും പ്രാദേശികതല സംയുക്ത യോഗങ്ങള്‍ക്ക് തുടക്കംകുറിച്ച് ഉല്ലല 737-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തില്‍ നടന്ന സംയുക്ത സമ്മേളനം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ആക്ടിങ് പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വെച്ചൂര്‍, തലയാഴം, ടി.വി പുരം പഞ്ചായത്തുകളില്‍ നിന്നുള്ള കരയോഗം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. യൂണിയന്‍ കമ്മിറ്റി അംഗം ജി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ രാജഗോപാല്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. എംഎസ്എസ്എസ് പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍, പ്രതിനിധി സഭാംഗം ബി അനില്‍കുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ അയ്യേരി സോമന്‍, പി.എന്‍ രാധാകൃഷ്ണന്‍, എന്‍ മധു, പി.എസ് വേണുഗോപാല്‍, ജഗദീഷ് തേവലപ്പറമ്പില്‍, എസ്.വി സുരേഷ് കുമാര്‍, പി രാജശേഖരന്‍ നായര്‍, ലീലാമണിയമ്മ, എന്‍ രാമചന്ദ്രന്‍ പിള്ള, കെ.ടി സത്യനാഥ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.