Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണവും അനുമോദന സമ്മേളനവും നടത്തി
10/06/2023
എസ്എന്‍ഡിപി യോഗം അംബികാമാര്‍ക്കറ്റ് പരിയാരം ശാഖയുടെ നേതൃത്വത്തില്‍ ഓള്‍ ഇന്‍ഡ്യ ഫോറസ്റ്റ് മീറ്റില്‍ ബാഡ്മിന്റണില്‍ സ്വര്‍ണ മെഡല്‍ നേടിയ വി.ആര്‍ രാജീവിനെ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 348-ാം നമ്പര്‍ അംബികാമാര്‍ക്കറ്റ് പരിയാരം ശാഖയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡും, പഠനോപകരണ വിതരണവും, അനുമോദ സമ്മേളനവും നടത്തി. ഓള്‍ ഇന്‍ഡ്യ ഫോറസ്റ്റ് മീറ്റില്‍ ബാഡ്മിന്റണില്‍ സ്വര്‍ണ മെഡല്‍ നേടിയ വി.ആര്‍ രാജീവിനെ ആദരിച്ചു. എം.എ എക്കണോമിക്സിന് റാങ്ക് ജേതാവായ അശ്വതി അശോകനെയും, എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും ചടങ്ങില്‍ അനുമോദിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ഹരി അധ്യക്ഷത വഹിച്ചു. കെ.എം വിനോഭായ്, ജി.എസ് ബൈജു, മുരളി കളരിയ്ക്കല്‍, അമ്പിളി സാനു, രതിമോള്‍, കെ.ജി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.