Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് വിദ്യാര്‍ഥികളെ അനുമോദിച്ചു
10/06/2023
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ഉദയനാപുരം ശ്രീനാരായണ ആശ്രമത്തില്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടത്തിയ ഗുരുപൂജ.

വൈക്കം: ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെ ശാഖയായ ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തിലെ ആശ്രമം ഭക്തജനങ്ങളുടെ മക്കള്‍ക്ക് പഠനോപകരണം നല്‍കി. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഗുരുധര്‍മ പ്രചാരണസഭ രജിസ്ട്രാര്‍ എം.മധു ഉദ്ഘാടനം ചെയ്തു. ആശ്രമം സ്വാമിനി ആര്യനന്ദാ ദേവി അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സന്യസിമാരായ ജ്ഞാനതീര്‍ത്ഥ സ്വാമികള്‍, വിരജാനന്ദ സ്വാമികള്‍, സഭാ കേന്ദ്ര എക്‌സി. അംഗം പി.കമലസേനന്‍, മഠം സമിധി പ്രസിഡന്റ് പ്രസന്ന ജിത്ത്, സെക്രട്ടറി നടേശന്‍ മൂത്തേടത്തുകാവ്, വൈസ് പ്രസിഡന്റ് ശിവപ്രസാദ്, സുന്ദരന്‍ പൗര്‍ണമി, ഹരിദാസ് പാനാമിറ്റം, പ്രസന്നന്‍ ഏഴുംതെങ്ങുംതറ, സുധാകരന്‍, രാജന്‍, ജയേഷ് എന്നിവര്‍ പ്രസംഗിച്ചു.