Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷന്‍കാര്‍ ടി.വി രാജീവന്‍ അനുസ്മരണം നടത്തി
09/06/2023
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ടി.വി രാജീവന്‍ അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മുരളി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും പെന്‍ഷന്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനും ആയിരുന്ന ടി.വി രാജീവന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. സര്‍വീസ് പെന്‍ഷന്‍ അസോസിയേഷന്‍ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടി.വി രാജീവന്റെ  ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണയോഗം എന്നിവയോടെയാണ് ആചരണം സംഘടിപ്പിച്ചത്. വലിയകവല എന്‍.എസ്.എസ് ഹാളില്‍ നടന്ന അനുസ്മരണം പെന്‍ഷന്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മുരളി  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, പി.ഡി ഉണ്ണി, സംസ്ഥാന സെക്രട്ടറി ടി.എസ് സലിം, പി.വി സുരേന്ദ്രന്‍, ഇ.എന്‍ ഹര്‍ഷകുമാര്‍, ഗിരിജാ ജോജി, ശ്രീരാമചന്ദ്രന്‍, പി.കെ മണിലാല്‍, ഇടവട്ടം ജയകുമാര്‍, ടി.ആര്‍ രമേശന്‍, ലീല അക്കരപ്പാടം, സി സുരേഷ് കുമാര്‍, സി അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നടത്തി.