Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കണം: എഐടിയുസി
09/06/2023
വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ (എഐടിയുസി) സ്പെഷ്യല്‍ ജനറല്‍ ബോഡി യോഗം യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:  തൊഴില്‍ മേഖലയില്‍ പ്രതിസന്ധിലായ കള്ള് ചെത്ത് വ്യവസായത്തെ സംരംക്ഷിക്കാന്‍ സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കണമെന്ന് വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ (എഐടിയുസി) സ്പെഷ്യല്‍ ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന യോഗം യൂണിയന്‍ പ്രസിഡന്റും, സിപിഐ ജില്ലാ സെക്രട്ടറിയുമായ  അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, യൂണിയന്‍ ഭാരവാഹികളായ കെ.എ രവീന്ദ്രന്‍, പി.ആര്‍ ശശി, ഡി രഞ്ജിത് കുമാര്‍, എന്‍ ഹരിയപ്പന്‍, ബി രാജേന്ദ്രന്‍, പി.കെ സതീശന്‍, പി.ജി കുഞ്ഞുമോന്‍, എന്‍.പി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.