Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുധര്‍മ പ്രചരണസഭ വിദ്യാര്‍ഥികളെ അനുമോദിച്ചു
08/06/2023
ഗുരുധര്‍മ പ്രചരണസഭ വൈക്കം ആറാട്ടുകുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ കുടുംബപ്രാര്‍ത്ഥനയും, വിദ്യാര്‍ഥികളെ ആദരിക്കലും യൂണിറ്റ് പ്രസിഡന്റ് പ്രസന്നന്‍ പാടവേലി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗുരുധര്‍മ പ്രചരണസഭ 1911-ാം നമ്പര്‍ ആറാട്ടുകുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബപ്രാര്‍ത്ഥനയും, വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണവും, ബോധവല്‍കരണ ക്ലാസും നടത്തി. എസ്എസ്എ.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കുടുംബപ്രാര്‍ത്ഥനയ്ക്ക് മിനി ഷാജി, ദീപാ രജീഷ്, കല്‍പന സുഭാഷ്, അപര്‍ണ പാടവേലി, എന്നിവര്‍ നേതൃത്വം നല്‍കി. യൂണിറ്റ് പ്രസിഡന്റ് പ്രസന്നന്‍ പാടവേലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രതീഷ് പനപ്പറമ്പില്‍, സണ്ണിച്ചന്‍ വെടിപ്പുരയ്ക്കല്‍, ഷിനു അറത്തറ, ദാമോദരന്‍ കാട്ടുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.