Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടന വൈഭവമികവിന് റാങ്കിന്റെ വിജയ തിളക്കം
07/06/2023
എം.ജി യൂണിവേഴ്സിറ്റിയുടെ ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയില്‍ നാലാം റാങ്ക് കരസ്ഥമാക്കിയ ഗോപിക ജി.നായര്‍ക്ക് നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉപഹാരം നല്‍കുന്നു.

വൈക്കം: നടന വൈഭവത്തില്‍ തിളങ്ങിയ ഗോപികാ ജി നായര്‍ പഠനരംഗത്തും ഉന്നത വിജയം കൊയ്തു റാങ്ക് ജേതാവായി. എം.ജി യൂണിവേഴ്സിറ്റിയുടെ ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയില്‍ നാലാം റാങ്ക് കരസ്ഥമാക്കിയ ഗോപികയെ വൈക്കം നഗരസഭ ആദരിച്ചു. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ കഥകളി, ഓട്ടന്‍തുള്ളല്‍, കേരളനടനം, മോഹിനിയാട്ടം, ചെണ്ട എന്നീ വിഭാഗങ്ങളില്‍ കഴിവ് തെളിച്ച ഗോപിക ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നഗരസഭയില്‍ നടന്ന കേരളോത്സവത്തില്‍ വിവിധ കലകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കലാകാരിയാണ് ഗോപിക ജി നായര്‍. വൈക്കം കിഴക്കേനട കൊച്ചുപുതുശ്ശേരിയില്‍ ക്ഷേത്രവാദ്യ കലാകാരനായ കെ.ബി ഗോപകുമാറിന്റെയും, രേഖ ഗോപകുമാറിന്റെയും മകളാണ് ഗോപികാ ജി.നായര്‍. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, രേണുക രതീഷ്, ബിന്ദു ഷാജി, രാജശ്രീ വേണുഗോപാല്‍, എന്‍ അയ്യപ്പന്‍, പി.എസ് രാഹുല്‍, കെ.ബി ഗിരിജകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് ഗോപിക ജി നായരെ ആദരിച്ചത്.