Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിതകര്‍മ സേനാംഗങ്ങളെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ആദരിച്ചു
07/06/2023
വൈക്കം ലിസ്യു ഇംഗ്ലീഷ് സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തിയ ഹരിതകര്‍മ സേനാംഗങ്ങളെ ആദരിക്കല്‍ ചടങ്ങ് നഗരസഭ ഹാളില്‍ ചെയര്‍പേഴ്സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:  ലിസ്യൂ ഇംഗ്ലീഷ് സ്‌കൂളില്‍ നഗരസഭയുടെ കീഴിലുള്ള ഹരിതകര്‍മ സേന നടത്തുന്ന സേവന മികവിന് സ്‌കൂള്‍ അധികൃതരുടെയും പി.ടി.എയുടെയും വിദ്യാര്‍ഥികളുടെയും ആദരം. ഹരിതകര്‍മ സേനയിലെ  ജീവനക്കാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ നാഴിയമ്പാറ പറഞ്ഞു. നഗരസഭ ഹാളില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് ചെയര്‍പേഴ്സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് മഴക്കോട്ടും, മധുരപലഹാരങ്ങളും സമ്മാനിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്,  മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ,  അഡ്മിനിസട്രേറ്റര്‍ ഫാ. ആന്റണി അപ്പാടന്‍, പ്രിന്‍സിപ്പാള്‍ ഷൈനി അനിമോന്‍, ഹരിത സേന കോ-ഓര്‍ഡിനേറ്റര്‍ സൂര്യ ഭാസ്‌കര്‍, ലിന്‍സി ജോജി, ടി.പി തോമസ്, കെ.ഡി ഹര്‍ഷകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.