Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാനറാ ബാങ്ക് നാനാടം ശാഖ അടച്ചുപൂട്ടുന്നതിനെതിരെ ഉദയനാപുരം പഞ്ചായത്തിന്റെ പ്രതിഷേധം
06/06/2023
കാനറാ ബാങ്കിന്റെ നാനാടം ശാഖ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ ഉദയനാപുരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം നാനാടത്ത് പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്കിന്റെ ശാഖ അടച്ചുപൂട്ടുന്നതിനുള്ള തീരുമാനത്തിനെതിരെ ഉദയനാപുരം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗ തീരുമാനത്തിന്റെ ഭാഗമായാണ് ബാങ്കിന്റെ ശാഖ അടച്ചുപൂട്ടുന്നതിനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. ബാങ്കിന്റെ ശാഖാ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കും. ബ്രാഞ്ചില്‍ അക്കൗണ്ട് ഉള്ള ആളുകള്‍ക്ക് മറ്റ് പ്രദേശങ്ങളിലേക്ക് ഇടപാടുകള്‍ക്കായി പോകേണ്ട അവസ്ഥയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് ഗോപിനാഥന്‍, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അനൂപ്, പഞ്ചായത്ത് അംഗങ്ങളായ കെ ദീപേഷ്, ടി പ്രസാദ്, ശോഭിക, പി.ഡി ജോര്‍ജ്, സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി.മണലൊടി, കെ.എസ് സജീവ്, വി.ബിന്‍സ്, വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.