Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിന്നോക്കക്കാര്‍ക്ക് ഇന്നും ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യം: വെള്ളാപ്പള്ളി
06/06/2023
എസ്എന്‍ഡിപി യോഗം വൈക്കം ടൗണ്‍ നോര്‍ത്ത് ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഇക്കാലത്തും പിന്നോക്കക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം 1184-ാം നമ്പര്‍ വൈക്കം ടൗണ്‍ നോര്‍ത്ത് ശാഖയുടെ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ തനിക്കും വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വൈക്കം സത്യഗ്രഹ സമരത്തിന് മുമ്പുള്ള കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയണമെന്ന് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ചെയ്തുകൊണ്ട് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മെറിറ്റ് അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു.
വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു കണ്ണേഴത്ത്, സെക്രട്ടറി ജഗദീഷ് ഡി.അക്ഷര, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, നഗരസഭ കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, പി.ഡി ബിജിമോള്‍, യൂണിയന്‍ കമ്മിറ്റി അംഗം ഡോ. എന്‍.കെ ശശിധരന്‍, യൂത്ത് മൂവ്മെന്റ് സെക്രട്ടറി പി.വി സുധീഷ്, വനിതാസംഘം പ്രസിഡന്റ് കുമാരി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.