Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടെങ്ങും പരിസ്ഥിതി ദിനാചരണം
05/06/2023
ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം വൈക്കം കായലോര ബീച്ചില്‍ വൃക്ഷതൈ നട്ടു നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോക പരിസ്ഥിതിദിനം വിവിധ സംഘടനകളുടെയും സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആചരിച്ചു.വൈക്കം താലൂക്ക് ആശുപത്രിയിയില്‍ ലോക പരിസ്ഥിതി ദിനാചരണം നടത്തി. ആശുപത്രി പരിസരത്ത് വൃക്ഷതൈ നട്ടുകൊണ്ട് സി.കെ ആശ എംഎല്‍എ ദിനാചരണം ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ടിങ്കള്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ആര്‍എംഒ ഡോ. എസ്.കെ ഷീബ, ഡോ. പി അരുണ്‍, ഡോ. മനു മഹേന്ദ്രന്‍, ഡോ. അജു ജോണ്‍, ഡോ. സജിത്ത് ജോണ്‍, പിആര്‍ഒ ജോ ജോസഫ്, നഴ്സിങ് സൂപ്രണ്ട് എന്‍ ബിന്ദു, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. വൈക്കം കായലോര ബീച്ചില്‍ വൃക്ഷ തൈകള്‍ നട്ടു വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. നഗരസഭ കവാടത്തില്‍ സംഘംടിപ്പിച്ച സൗജന്യ വൃക്ഷതൈ വിതരണം വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സമിതി പ്രസിഡന്റ് ഇടവട്ടം ജയകുമാറിന്റെ അധ്യക്ഷത വഹിച്ച യോഗത്തില്‍ മോഹന്‍ ഡി.ബാബു, ബി.ചന്ദ്രശേഖരന്‍, സന്തോഷ് ചക്കനാടന്‍, വൈക്കം ജയന്‍, പി.കെ മണിലാല്‍, വര്‍ഗീസ് പുത്തന്‍ചിറ, പ്രീത രാജേഷ്, രാജശ്രീ വേണുഗോപാല്‍, പി.ഡി ബിജിമോള്‍, വി.അനൂപ്, പി.ജോണ്‍സണ്‍, എം.കെ മഹേശന്‍, കെ.കെ സചിവോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.
എഐവൈഎഫ് നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടുവക്കത്ത് വൃക്ഷത്തൈകള്‍ നട്ടു. സിപിഐ മണ്ഡലം അസി. സെക്രട്ടറി പി പ്രദീപ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വി.ടി മനീഷ്, സെക്രട്ടറി ഹരിമോന്‍, വൈസ് പ്രസിഡന്റുമാരായ ശ്രീജി ഷാജി, സോണിഷ്, ജോയിന്റ് സെക്രട്ടറിമാരായ എം.എസ് അനൂപ് കുമാര്‍, എ.കെ അഖില്‍, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ആര്‍ ഭരത്, സുജിത്ത് സുരേഷ് , ലിബിന്‍, ഷരുണ്‍, അമല്‍ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
അഖിലേന്ത്യ കിസാന്‍സഭ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. നാനാടം ആതുരാശ്രമം സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷതൈ നട്ടുകൊണ്ട് കിസാന്‍സഭ മണ്ഡലം പ്രസിഡന്റ് എ എം അനി ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എം സുധര്‍മന്‍ അധ്യക്ഷത വഹിച്ചു. പി.ബി സാംബശിവന്‍, കെ.കെ രാജപ്പന്‍, ടി.എന്‍ ശോഭനന്‍, പി.ഡി സാബു, പി.എസ് രാജേഷ്, പൊന്നപ്പന്‍, ശ്രീജ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ യൂണിയന്‍ ആസ്ഥാനമായ ഇണ്ടംതുരുത്തി മനയുടെ പരിസരത്ത് തെങ്ങില്‍ തൈകള്‍ നട്ടു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. ബികെഎംയു സംസ്ഥാന സെക്രട്ടറി പി സുഗതന്‍, കെ.ഡി വിശ്വനാഥന്‍, പി.ജി കുഞ്ഞുമോന്‍, കെ.എ രവീന്ദ്രന്‍, കെടി സന്തോഷ്, എം.കെ കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.
വൈക്കം സെന്റ് ജോസഫ് ഫൊറോന ഇടവക സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടത്തി. ഫൊറോന വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടക്കല്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. എബിന്‍ ഇടശ്ശേരി, സിഎല്‍സി ഭാരവാഹികളായ ജോണ്‍സന്‍, ടിന്‍സന്‍, ജിബി, ആല്‍ബിന്‍, എല്‍വിന്‍, ട്രീസ, മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്‍കി.