Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ പഞ്ചായത്ത്തല പദയാത്രകള്‍ നാളെ പൂര്‍ത്തിയാകും.
29/04/2016
വൈക്കത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ ഉദയനാപുരം പഞ്ചായത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ പഞ്ചായത്ത്തല പദയാത്രകള്‍ നാളെ പൂര്‍ത്തിയാകും. നാലാംഘട്ട പര്യടനത്തിന്റെ ഭാഗമായുള്ള ടി.വി പുരം, ഉദയനാപുരം പഞ്ചായത്തുകളിലെ പദയാത്ര പൂര്‍ത്തിയായി. ടി.വി പുരം പഞ്ചായത്തിലെ മഴുവഞ്ചേരിയില്‍ നിന്നാരംഭിച്ച പര്യടനം കടമ്പ്ര, ചെറുപറമ്പ്, ടി.വി പുരം കവല, മാങ്കാവ്, കൈതവളപ്പ്, പറക്കാട്ടുകുളം, പഴുതപള്ളി, മററപ്പള്ളി, മണ്ണത്താനം, പള്ളിവാതുക്കല്‍ വഴി പള്ളി ലക്ഷംവീട്ടില്‍ സമാപിച്ചു. ഉദയനാപുരം പഞ്ചായത്തിലെ പദയാത്ര വല്ലകം സബ്‌സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ആരംഭിച്ചത്. കോടാലിച്ചിറ, തുറുവേലിക്കുന്ന്, വൈക്കപ്രയാര്‍, തേനാമിററം, കണ്ടത്തിപ്പറമ്പ്, ഇരുമ്പൂഴിക്കര, നക്കംതുരുത്ത്, ഓളി, വടക്കേമുറി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ശ്രീനാരായണപുരത്ത് കുടുംബസംഗമത്തോടെ സമാപിച്ചു. ഇന്ന് തലോയലപ്പറമ്പ് പഞ്ചായത്തിലാണ് പര്യടനം.