Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനമൈത്രി പോലീസും ജനമൈത്രി സമിതിയും വിദ്യാര്‍ഥികളെ അനുമോദിച്ചു
04/06/2023
പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും അനുമോദന സമ്മേളനം എസ്‌ഐ പി.ബി വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. പോലീസ് സ്റ്റേഷന്‍ ഹാളില്‍ നടന്ന സമ്മേളനം എസ്‌ഐ പി.ബി വിനോദ് ഉദ്ഘാടനം ചെയ്തു. സിആര്‍ഒ ബി.സിജി അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ ഷിംല, ജനമൈത്രി സമിതി കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഷാജി, സമിതി അംഗങ്ങളായ വി.എസ് രവീന്ദ്രന്‍, ജോര്‍ജ് കൂടല്ലി, ടി സജീവ്, കെ.ശിവപ്രസാദ്, ലൈല ജയരാജ്,  എം.എ അബ്ദുല്‍ ജലീല്‍, ടി.ആര്‍ സുരേഷ്, സിസിലി ചന്ദ്രന്‍, എ.ജി ചിത്രന്‍, പി.ഡി സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കെപിഎംഎസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ യൂണിയനു കീഴിലുള്ള 33 ശാഖകളിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും പഠനോപകരണ വിതരണവും നടത്തി. യൂണിയന്‍ പ്രസിഡന്റ് വി.കെ രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി ഹരി, സി.പി കുഞ്ഞന്‍, വി.കെ സോമന്‍, ഷാജി ഉല്ലല, രാജു ഉല്ലല, എം.കെ രാജു, തങ്കമണി, നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.