Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ പത്താം വാര്‍ഡിനെ മാലിന്യമുക്ത വാര്‍ഡായി പ്രഖ്യാപിച്ചു
04/06/2023
നഗരത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈക്കം നഗരസഭ പത്താം വാര്‍ഡില്‍ റോഡിന്റെ ഓരങ്ങള്‍ ശുചീകരിച്ച് ചെടികള്‍ നടുന്ന പ്രവര്‍ത്തനങ്ങള്‍ ചെയര്‍പേഴ്സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം നഗരത്തെ മാലിന്യമുക്ത നഗരമാക്കുന്നതിനു മുന്നോടിയായി നഗരസഭയുടെ പത്താം വാര്‍ഡിനെ മാലിന്യമുക്ത വാര്‍ഡായി പ്രഖ്യാപിച്ചു. വാര്‍ഡിലെ റോഡിന്റെ ഓരങ്ങളും, പച്ചക്കാടു പിടിച്ചു മാലിന്യങ്ങള്‍ കൂടിക്കിടക്കുന്ന ഭാഗങ്ങളും ഹരിത കര്‍മസേനയുടെയും, വാര്‍ഡിലെ ജനങ്ങളുടെയും പങ്കാളിത്തത്തോടെ ഓരങ്ങള്‍ ശുചീകരിച്ച് ചെടികളും മറ്റും വെച്ചുപിടിപ്പിച്ച് മോടി പിടിപ്പിക്കും. വാര്‍ഡിലെ റോഡിന്റെ ഓരങ്ങളും ഇതുപോലെ മോടിയാക്കും. വീടുകളില്‍ നിന്നുള്ള ജൈവ മാലിന്യങ്ങളും, അജൈവ മാലിന്യങ്ങളും ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ സംഭരിച്ച് നഗരസഭ സ്ഥാപിച്ചിട്ടുള്ള എംസിഎഫില്‍ നിക്ഷേപിക്കും.
എംസിഎഫ് സ്ഥിതി ചെയ്യുന്ന ഭാഗങ്ങള്‍ പൂര്‍ണമായും ശുചീകരിക്കുകയും ഇവിടെ തെരുവു നായക്കളുടെ ശല്യം തടയുകയും ചെയ്യും. റോഡുകളുടെ ഓരങ്ങള്‍ ശുചീകരിച്ച് അവിടെ പൂക്കളും, ചെടികളും നിറയുന്നത്തോടെ നഗരത്തിനു പുതിയ ഒരു മുഖം പകരാന്‍ കഴിയുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍ പറഞ്ഞു. മാലിന്യമുക്ത പരിപാടി അയ്യര്‍കുളങ്ങരയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എസ് ഹരിദാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പ്രീതാ രാജേഷ്, എ.സി മണിയമ്മ, കവിതാ രാജേഷ്, അശോകന്‍ വെള്ളവേലി, പി.ഡി ബിജിമോള്‍, ബിന്ദു ഷാജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു എന്നിവര്‍ പ്രസംഗിച്ചു.