Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫയര്‍ സ്റ്റേഷനില്‍ സ്‌കൂബ വാന്‍ എത്തി
04/06/2023
വൈക്കം അഗ്‌നിരക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച സ്‌കൂബ വാന്‍ സി.കെ ആശ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: വൈക്കം അഗ്‌നിരക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച സ്‌കൂബ വാന്‍ സി.കെ ആശ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. നാല് പേര്‍ക്ക് ചെറിയ വഴികളിലൂടെ പോലും  സഞ്ചരിക്കാന്‍ സാധിക്കുന്ന വാനിന്റെ മുകളില്‍ ഒരു റബ്ബര്‍  ഡിങ്കി ബോട്ടും ഘടിപ്പിച്ചിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്ന സ്‌കൂബ സെറ്റുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, ഫസ്റ്റ് എയ്ഡ്, എന്നിവയും വാഹനത്തിനുള്ളില്‍ ഉണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിന് സ്‌കൂബ വാന്‍ ഏറെ പ്രയോജനകരകരമാകും. ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ വിഷ്ണു മധു അധ്യക്ഷത വഹിച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ് ബിജു, ഫയര്‍  ആന്റ് റസ്‌ക്യു ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.