Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ നഗരസഭയിലേക്ക് സിപിഎം മാര്‍ച്ച് നടത്തി
03/06/2023
വൈക്കം നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിനുമെതിരെ സിപിഎം നേതൃത്വത്തില്‍ നഗരസഭയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ജില്ലാ സെക്രട്ടറി എ.വി റസല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിനുമെതിരെ സിപിഎം നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറി എ വി റസല്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് ഭവന പദ്ധതി അട്ടിമറിക്കാതിരിക്കുക, മത്സ്യമാര്‍ക്കറ്റിലെ ഐസ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുക, മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുക, ഡാറ്റാ ബാങ്ക് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നഗരത്തിലെ അനധികൃതമായ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. സിപിഎം ടൗണ്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി പി.ഹരിദാസ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ അരുണന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ ഗണേശന്‍, പി ശശിധരന്‍, എം സുജിന്‍, രാഗിണി മോഹനന്‍, പി.വി പുഷ്‌കരന്‍, ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സി.പി ജയരാജ്, നഗരസഭാ പ്രതിപക്ഷ നേതാവ് എസ് ഹരിദാസന്‍ നായര്‍, കൗണ്‍സിലര്‍ കവിതാ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. വൈക്കം തെക്കേനട പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.