Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീ മുന്നേറ്റ ജാഥക്ക് വൈക്കത്ത് സ്വീകരണം നല്‍കി
03/06/2023
വര്‍ക്കിങ് വിമന്‍സ് ഫോറം സംസ്ഥാന കമ്മിറ്റി നടത്തുന്ന സ്ത്രീ മുന്നേറ്റ ജാഥക്ക് കച്ചേരിക്കവലയില്‍ നല്‍കിയ സ്വീകരണ സമ്മേളനം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വര്‍ക്കിങ് വിമന്‍സ് ഫോറം (എഐടിയുസി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്ത്രീ മുന്നേറ്റ ജാഥയ്ക്ക് കച്ചേരിക്കവലയില്‍ സ്വീകരണം നല്‍കി. തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യ വേതനം നല്‍കുക, പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീ സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സ്ത്രീ മുന്നേറ്റ ജാഥ നടത്തുന്നത്. സ്വീകരണ സമ്മേളനം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. സി.കെ ആശ എംഎല്‍എ  അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ബി ശോഭന, ജാഥാ ക്യാപ്റ്റന്‍ കെ മല്ലിക, വൈസ് ക്യാപ്റ്റന്‍ സംഗീത ഷംനാദ്,  ജാഥാ ഡയറക്ടര്‍ എം.എസ് സുഗൈദകുമാരി, കെ പ്രിയമ്മ, എം.ഡി ബാബുരാജ്, ഡി ബാബു, പി.എസ് പുഷ്പമണി, കെ.എന്‍ രേണുക എന്നിവര്‍ പ്രസംഗിച്ചു.