Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു
02/06/2023
വൈക്കം നഗരസഭ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലുകളുടെ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലേഖാ ശ്രീകുമാര്‍, പ്രീതാ രാജേഷ്, സിന്ധു സജീവന്‍, എന്‍ അയ്യപ്പന്‍ കൗണ്‍സിലര്‍മാരായ കവിതാ രാജേഷ്, രാജശ്രീ വേണുഗോപാല്‍, ബിന്ദു ഷാജി, എസ് ഹരിദാസന്‍ നായര്‍, സെക്രട്ടറി രമ്യ കൃഷ്ണന്‍, അഖില എന്നിവര്‍ പ്രസംഗിച്ചു.