Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും സത്യഗ്രഹ ശതാബ്ദി സമ്മേളനവും നടത്തി
02/06/2023
എസ്എന്‍ഡിപി യോഗം വൈക്കം ടൗണ്‍ ശാഖയിലെ ഗുരുസ്രോതസ്സ് കുടുംബയൂണിറ്റ് വാര്‍ഷികവും കുടുംബസംഗമവും, യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്  ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 111-ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖയിലെ ഗുരുസ്രോതസ്സ് കുടുംബയൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും, കുടുംബസംഗമവും, വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു അധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി പി.പി സന്തോഷ് പഠനോപകരണ വിതരണം നടത്തി. ശാഖാ സെക്രട്ടറി കെ.കെ വിജയപ്പന്‍ ചികിത്സാ സഹായ വിതരണം നടത്തി. ചെയര്‍മാന്‍ അനില്‍കുമാര്‍ പിഷാരത്ത്, കണ്‍വീനര്‍ ലേഖാ മനോഹരന്‍, ലൈല ബാലകൃഷ്ണന്‍, അനില്‍ സച്ചിത്, അനിലാത്മജന്‍, ലതിക ജയകുമാര്‍, ടി.പി ഷാജി തകിടയില്‍, കുമാരി രവി എന്നിവര്‍ പ്രസംഗിച്ചു.