ആശ്രമം സ്കൂള്‍ സത്യഗ്രഹ സമരത്തിന്റെ ഭാഗം: എസ്.പി കെ കാര്‍ത്തിക്
02/06/2023
വൈക്കം ആശ്രമം സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിന്റെ കര്‍മ്മ ഭൂമിയാകാന്‍ ഭാഗ്യം കിട്ടിയ മണ്ണിലാണ് ആശ്രമം സ്കൂള്‍ സ്ഥിതി ചെയ്യുന്നതെന്നും ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനമാണെന്നും ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്. ആശ്രമം സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. പിടിഎ. വൈസ് പ്രസിഡന്റ് കെ.എ അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അധ്യയന വര്‍ഷത്തില്‍ പുതിയ പഠിതാക്കളായി എത്തിയ കുട്ടികളെ മധുര പലഹാരങ്ങളും, പൂച്ചെണ്ടുകളും നല്‍കിയാണ് സ്കൂളിലേക്ക് വരവേറ്റത്. ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ കെ.എസ് സിന്ധു, പ്രധാനാധ്യാപിക പി.ആര് ബിജി, എംപിടിഎ പ്രസിഡന്റ് ജി ഗോപിക, അമ്പിളി പ്രതാപ്, കെ.ടി പ്രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.