Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്‍ചെരാതുകളില്‍ അക്ഷര ദീപം തെളിച്ചു സ്‌കൂള്‍ പ്രവേശനം നടത്തി
01/06/2023
തലയാഴം പള്ളിയാട് ശ്രീനാരായണ യുപി സ്‌കൂളില്‍ പുതിയതായി പ്രവേശനം നേടിയ കുട്ടികള്‍ മണ്‍ചെരാതുകളില്‍ അക്ഷര ദീപം തെളിച്ചു സ്‌കൂള്‍ പ്രവേശനം നടത്തുന്നു.

വൈക്കം: പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളില്‍ പ്രവേശനോത്സവം വ്യത്യസ്തമായ ചടങ്ങുകളോടെ നടത്തി. പ്രവേശനം ലഭിച്ച 35 കുട്ടികള്‍ മണ്‍ചെരാതുകളില്‍ അക്ഷര ദീപം തെളിയിച്ചാണ് അക്ഷരലോകത്തേക്ക് ചുവടുവെച്ചത്. സ്‌കൂള്‍ കവാടത്തില്‍ വെച്ച് ചന്ദനം ചാര്‍ത്തി, ബലൂണ്‍ കൊടുത്ത്, പഠനോപകരണ കിറ്റും നല്‍കി കുട്ടികളെ സ്‌കൂളിലേക്ക് സ്വീകരിച്ചു. കര്‍ണാടക സംഗീതജ്ഞന്‍ ഷിബുരാജ് പനച്ചിക്കാട് പ്രവേശനോത്സവത്തിന് ദീപം തെളിച്ചു. സ്‌കൂള്‍ മാനേജര്‍ ടി.പി സുഖലാല്‍ അധ്യക്ഷത വഹിച്ചു. സൗജന്യ പാഠപുസ്തക വിതരണം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് പി.ദാസ് നടത്തി. കോട്ടയം ഭീമാ ജുവല്ലേഴ്‌സ് നേതൃത്വത്തില്‍ പുതിയ അഡ്മിഷന്‍ നേടിയ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും, സ്‌കൂള്‍ ബാഗുകളും, ഷോറൂം മാനേജര്‍ മനോജ് പി നായര്‍ നടത്തി. വാര്‍ഡ് മെമ്പര്‍ കെ.എസ് പ്രീജുമോന്‍, എസ് ദേവരാജന്‍, ഹെഡ് മാസ്റ്റര്‍ പി.പ്രദീപ്, പിടിഎ പ്രസിഡന്റ് ദീപേഷ്, എ.ജി ബിജു, എന്‍.എസ് നിജു, ടി.ടി ബൈജു, കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി എന്നിവര്‍ പ്രസംഗിച്ചു.