Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
29/04/2016

മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായി ഫോട്ടോ എടുത്ത് കാര്‍ഡ് പുതുക്കുന്നതിന് മെയ് ഒന്നിന് അവസരം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അറിയിച്ചു. അഞ്ച് പേരില്‍ അധികരിക്കാത്ത ഒരു കുടുംബം 30 രൂപ ഫീസ് അടച്ചാണ് കാര്‍ഡ് പുതുക്കേണ്ടത്. കടായി എസ്.എന്‍ എല്‍.പി സ്‌ക്കൂള്‍, മറവന്‍തുരുത്ത് യു.പി സ്‌ക്കൂള്‍, കുലശേഖരമംഗലം എസ്.എന്‍.ഡി.പി ഹാള്‍, വാഴേകാട് എല്‍.പി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മുതലാണ് പുതുക്കുന്നതിനുള്ള അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961634669, 7560822993.