Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുരുന്നുകളെ വരവേറ്റ് അക്ഷരമുറ്റങ്ങള്‍
01/06/2023
വൈക്കം ബ്ലോക്ക്തല പ്രവേശനോത്സവം ടൗണ്‍ ഗവ. എല്‍.പി സ്‌കൂളില്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

അറിവിന്റെ ലോകത്തേക്ക് പുത്തനുടുപ്പും ബാഗും കുടയുമായി എത്തിയ കുരുന്നുകളെ ആഘോഷപൂര്‍വം വരവേറ്റ് വിദ്യാലയങ്ങള്‍. വലിയ ആഘോഷത്തോടെയാണ് ഓരോ സ്‌കൂളുകളും പ്രവേശനോത്സവം നടത്തിയത്. അമ്മമാരുടെ വിരല്‍തുമ്പില്‍ തൂങ്ങി ബാഗും പിടിച്ച് എത്തിയ കുട്ടികളെ അധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. സ്‌കൂള്‍ കവാടത്തില്‍ ആനച്ചന്തമൊരുക്കി തോരണങ്ങല്‍ തൂക്കി മുത്തുകുടകളും വാദ്യമേളങ്ങളും ഒരുക്കിയാണ് പ്രവേശനോത്സവം ഓരോ സ്‌കൂളുകളും ആകര്‍ഷണീയമാക്കിയത്. കുട്ടികള്‍ക്ക് പഠനോപകരങ്ങള്‍ നല്‍കി അക്ഷരലോകത്തേക്കുള്ള ആദ്യ ചുവടിന് പിന്തുണയുമായി നിരവധി സംഘടനകളും പ്രവേശനോത്സവത്തിന് പിന്തുണയുമായെത്തി. വൈക്കം ബ്ലോക്ക് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ടൗണ്‍ ഗവ. എല്‍.പി സ്‌കൂളില്‍ സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍, എഇഒ എം.ആര്‍ സുനിമോള്‍, പിടിഎ പ്രസിഡന്റ് സി.എസ് റിയാസ്, പ്രധാനാധ്യാപിക ഷാലിമോള്‍, ബിആര്‍സി സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ എം.എസ് ഷിമീഷ ബീവി, ട്രെയ്‌നര്‍ പി സൂര്യ, ശശികുമാര്‍, ആര്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു.