Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദികയോഗം അംഗങ്ങളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി
01/06/2023
വൈദികയോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള പഠനോപകരണ വിതരണ സമ്മേളനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗത്തിന്റെ ആത്മീയ പോഷക സംഘടനായ വൈദിക യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വൈദിക യോഗം അംഗങ്ങളുടെ മക്കള്‍ക്കുള്ള പഠനോപകരണ വിതരണവും വൈക്കം എസ്എന്‍ഡിപി യൂണിയന്‍ ഓഡിറ്റോറയത്തില്‍ നടത്തി. എസ്എന്‍ഡിപി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്തു. വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് ബെന്നി ശാന്തികള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.വി ഷാജി ശാന്തി, യൂണിയന്‍ സെക്രട്ടറി എം.ഡി ഷിബു ശാന്തി, യൂണിയന്‍ പ്രസിഡന്റ് മഹേഷ് ശാന്തി മോഴിക്കോട്, വൈസ് പ്രസിഡന്റ സിബിന്‍ ശാന്തി തുറുവേലിക്കുന്ന്, ജോയിന്റ് സെക്രട്ടറി റോഷിത്ത് ശാന്തി, എസ്എന്‍ഡിപി യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യോഗം കൗണ്‍സിലര്‍മാരായ എ.ജി തങ്കപ്പന്‍, പി.ടി മന്മഥന്‍, വൈക്കം യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, വൈദിക യോഗം വൈസ് പ്രസിഡന്റ് സിബിന്‍ ശാന്തി എന്നിവര്‍ പ്രസംഗിച്ചു.