Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ പഞ്ചായത്ത് സിഡിഎസ് രജത ജൂബിലി വാര്‍ഷികം ആഘോഷിച്ചു
01/06/2023
വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് രജത ജൂബിലി വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് രജത ജൂബിലി വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാംസ്‌കാരിക ഘോഷയാത്രയും സിഡിഎസ് മുന്‍ ചെയര്‍പേഴ്‌സണ്‍ മാരെയും, മുതിര്‍ന്ന കുടുംബശ്രീ അംഗങ്ങളെയും ആദരിക്കലും, മികച്ച എംഇ സംരഭങ്ങള്‍ക്കും, ജെഎല്‍ജി ഗ്രൂപ്പുകള്‍ക്കും, എഡിഎസിനും അവാര്‍ഡ് വിതരണവും കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം തലയാഴം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ നികിതകുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ മുഖ്യപ്രഭാഷണം നടത്തി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനില്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ സന്ധ്യ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഒ കെ ശ്യാംകുമാര്‍, വി.കെ മഹിളാമണി, ഷിനി സജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമല്‍ ഭാസ്‌കര്‍, തങ്കമ്മ വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൂക്ക് മാത്യു, കുര്യക്കോസ് തോട്ടത്തില്‍, സോണിക ഷിബു, ശാലിനി മോഹന്‍, രാധാമണി മോഹന്‍, ലിസി സണ്ണി, കെ.എസ് സച്ചിന്‍, നിയാസ് കൊടിയേഴത്ത്, സുമ സൈജിന്‍, ബേബി പൂച്ചുകണ്ടത്തില്‍, മിനി ശിവന്‍, സെക്രട്ടറി ദേവി പാര്‍വതി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജതിന്‍ ജാതദേവന്‍, സിഡിഎസ് ചെയര്‍പേഴ്‌സന്‍ രഞ്ജുഷ ഷൈജിന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജഗദമ്മ ഭാസ്‌കര്‍, മെമ്പര്‍ സെക്രട്ടറി ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.