Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രഹ്‌മകുമാരീസ് വിശ്വശാന്തി സംഗമവും ശിലാന്യാസവും നടത്തി
31/05/2023
വൈക്കം ബ്രഹ്‌മകുമാരീസിന്റെ ആഭിമുഖ്യത്തില്‍ വൈക്കത്ത് സംഘടിപ്പിച്ച വിശ്വശാന്തി സംഗമം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ബ്രഹ്‌മകുമാരീസിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാന്യാസവും വിശ്വശാന്തി സംഗമവും നടത്തി. ഭൂമി പൂജയും ശിലാന്യാസകര്‍മ്മവും ബ്രഹ്‌മകുമാരീസ് മേഖലാ ഡയറക്ടര്‍ ബീന ബഹന്‍ജി നിര്‍വഹിച്ചു. വൈക്കം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന വിശ്വശാന്തി സംഗമം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നഗരേഷ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ മാറ്റമുണ്ടാകണമെങ്കിൽ ഓരോരുത്തരിലും മനപരിവർത്തനമുണ്ടാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.  വ്യവസ്ഥിതിയോ ചട്ടങ്ങളോ മാറിയത് കൊണ്ട് സമൂഹത്തിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തികൾ സാംസ്കാരികമായി ഔന്നിത്യമുള്ളവരായിമാറുമ്പോൾ മാത്രമേ സമൂഹത്തിൽ ഗുണപരമായ മാറ്റമുണ്ടാകുകയുള്ളുവെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു. ബീന ബഹന്‍ജി അധ്യക്ഷത വഹിച്ചു. വൈക്കം മഹാദേവ ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, പങ്കജം ബെഹന്‍, ബി.കെ മിനി, എന്‍ അനില്‍ ബിശ്വാസ്, പി.ജി.എം നായര്‍, ബി.കെ ശിവകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഒ മോഹനകുമാരി എന്നിവര്‍ പ്രസംഗിച്ചു.