Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്ര അവഗണനക്കെതിരെ വയോജനങ്ങളുടെ പ്രതിഷേധ ധര്‍ണ
31/05/2023
കേന്ദ്ര സര്‍ക്കാരിന്റെ വയോജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ  പ്രതിഷേധ ധര്‍ണ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വയോജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വയോജന പെന്‍ഷന്‍ 200 രൂപയില്‍ നിന്നും 5000 രൂപയായി വര്‍ധിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞ എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കും റെയില്‍വേ യാത്ര ടിക്കറ്റ് ഇളവ് പുനഃസ്ഥാപിക്കുക, കേന്ദ്ര വയോജനം നയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ സമരം  നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്തു. ടി.കെ വിജയകുമാരകുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി കുര്യാക്കോസ്, എ സെയ്ഫുദ്ദീന്‍, രാജന്‍ അക്കരപ്പാടം, ധനപാലന്‍, സി രാജി, സി.ആര്‍.ജി നായര്‍, എം.ജി സോമനാഥന്‍ നായര്‍, ഇ.ഗോപാലന്‍, സി.എം ദാസപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.