Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമം: മന്ത്രി വി.എന്‍ വാസവന്‍
31/05/2023
എന്‍സിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാജ്യത്ത് നിലനില്‍ക്കുന്ന മതേതരത്വം തകര്‍ത്തു സംഘ്പരിവാര്‍ മേധാവിത്വം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. എന്‍സിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചെങ്കോല്‍ എഴുന്നള്ളിച്ച് സന്യാസിമാരെ കൊണ്ട് പൂജ ചെയ്യിപ്പിച്ചതിനു പിന്നില്‍ സവര്‍ണാധിപത്യമാണ് പ്രധാനമന്ത്രി ലക്ഷ്യമിട്ടതെന്ന് മന്ത്രി ആരോപിച്ചു. വൈക്കം സത്യഗ്രഹം നടന്ന കാലത്ത് ഉണ്ടായിരുന്ന ജാതീയമായ അയിത്തം പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയുമെന്നും വി.എന്‍ വാസവന്‍ കുറ്റപ്പെടുത്തി. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ ശശീന്ദ്രന്‍, സി.കെ ആശ എംഎല്‍എ, ടി.പി പീതാംബരന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എക്‌സ്. എംപി, സംസ്ഥാന വനം വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷ്, എസ്.പിസിഎസ് പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍, പി.ജെ കുഞ്ഞുമോന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, ടി.വി ബേബി, വി.ജി രവീന്ദ്രന്‍, എസ്.ഡി സുരേഷ് ബാബു, ടി.വി പുരം രാജു, പി.കെ രാജന്‍, കെ.ആര്‍ രാജന്‍, ടി.എന്‍ ശിവശങ്കരന്‍, റസാഖ് മൗലവി, അലാവുദ്ദീന്‍ പറക്കോട്ട്, ആലീസ് മാത്യു, ബെന്നി മൈലാടൂര്‍, മുരളി പുത്തന്‍വേലി എന്നിവര്‍ പ്രസംഗിച്ചു.