Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
31/05/2023
വൈക്കം ടൗണ്‍ ലിങ്ക് റോഡില്‍ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടം. ഇന്‍സൈറ്റില്‍ അപകടത്തില്‍ മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ മധു.
 
വൈക്കം: സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരുക്കേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. വൈക്കം വലിയകവലയില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന പരുത്തുമുടി ഗീതാഞ്ജലിയില്‍ മധു(52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെ വൈക്കം ടൗണ്‍ ലിങ്ക് റോഡില്‍ നടന്ന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മധുവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി ആദ്യം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍. ഭാര്യ: ഗീത. മകന്‍: നന്ദു മധു.