Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് കരയോഗം വാര്‍ഷികവും പ്രതിഭകളെ ആദരിക്കലും നടത്തി
30/05/2023

വൈക്കം: നടുവിലെമുറി 1573-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ. വാര്‍ഷിക പൊതുയോഗവും, എന്‍ഡോവ്‌മെന്റ് വിതരണവും മികച്ച പ്രതിഭകളെ ആദരിക്കലും, ചികിത്സാ സഹായ വിതരണവും നടത്തി. കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജയകുമാര്‍ തെയ്യാനത്തുമഠം അധ്യക്ഷത വഹിച്ചു. യൂണിയന്‍ കമ്മിറ്റി അംഗം പി.എന്‍ രാധാകൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് വിതരണം നടത്തി. രാധാകൃഷ്ണന്‍ കുന്നത്ത്, സെക്രട്ടറി രാജേന്ദ്രദേവ്, പ്രതിനിധി സഭാംഗം ബി അനില്‍കുമാര്‍, പി രാജശേഖരന്‍, വനിതാസമാജം പ്രസിഡന്റ് കെ.ജി രാജലക്ഷമി എന്നിവര്‍ പ്രസംഗിച്ചു.