Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍സിപി വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം തുടങ്ങി
29/05/2023
എന്‍സിപി സംസ്ഥാന  കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കലാസാഹിത്യ മത്സരങ്ങള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ തുടങ്ങി. തിങ്കളാഴ്ച രാവിലെ സത്യഗ്രഹ സ്മാരക ഹാളില്‍ കലാ-സാഹിത്യ മത്സരങ്ങള്‍ നടത്തി. സമ്മേളനം എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, നേതാക്കളായ പി.ജെ കുഞ്ഞുമോന്‍, ടി.വി ബേബി, വി.ജി രവിന്ദ്രന്‍, എസ്.ഡി സുരേഷ് ബാബു, ടി.വി പുരം രാജു, കെ.ആര്‍ സുഭാഷ്, കെ.ആര്‍ രാജന്‍, പി.അമ്മിണിക്കുട്ടന്‍  എന്‍വൈസി ജില്ലാ പ്രസിഡന്റ് മില്‍ട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രസംഗം, ഉപന്യാസം, ദേശഭക്തിഗാനം, ചിത്രരചന എന്നീ നാല് ഇനങ്ങളില്‍ ആണ് രാവിലെ മുതല്‍ വൈകിട്ട് വരെ മത്സരങ്ങള്‍ നടന്നത്. 12 വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള  വിദ്യാര്‍ഥികള്‍ക്ക് ആണ് മത്സര സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ചൊവ്വാഴ്ച വൈകിട്ട് സത്യഗ്രഹ സ്മാരക ഹാളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച്  സമ്മാനങ്ങള്‍ വിതരണം ചെയ്യും. മന്ത്രിമാരായ വി.എന്‍ വാസവന്‍ എ.കെ ശശീന്ദ്രന്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.