Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിമുക്തഭട കുടുംബസംഗമം നടത്തി
28/05/2023
കേരള സ്റ്റേറ്റ് എക്സ്-സര്‍വീസസ് ലീഗ് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമവും കലാപരിപാടികളും ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് എക്സ്-സര്‍വീസസ് ലീഗ് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ വൈക്കം പത്മനാഭപിള്ള മെമ്മോറിയല്‍ എന്‍എസ്എസ് ഹാളില്‍ കുടുംബസംഗമവും കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടത്തി. എക്സ്-സര്‍വീസസ് ലീഗ് ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി രാമകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എസ് സിദ്ധാര്‍ത്ഥന്‍, രക്ഷാധികാരി സി.ആര്‍.ജി നായര്‍, വനിതാ വിങ് പ്രസിഡന്റ് ലളിത എം നായര്‍, യൂണിറ്റ് പ്രസിഡന്റ് ഗിരിജ ശിവന്‍കുട്ടി നായര്‍, സെക്രട്ടറി ലേഖാ ഹരിദാസ്, നാണപ്പന്‍ തലയാഴം, എ.എന്‍ സുധാകരന്‍, എന്‍ സോമന്‍, കെ.കെ വിശ്വനാഥന്‍, ബാബുക്കുട്ടി ജോസഫ്, വിജയന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.