Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴുത്തിന്റെ മതില്‍ തകര്‍ന്ന് നിലത്തു വീണു പരുക്കേറ്റ പശുവിനെ രക്ഷപ്പെടുത്തി
28/05/2023
വെച്ചൂര്‍ ചേരകുളങ്ങരയിലെ ഉച്ചാനത്ത് കോളനിയില്‍ വീടിനു സമീപത്തെ അരമതിലിനും തൊഴുത്തിനുമിടയില്‍ അകപ്പെട്ട പശുവിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തുന്നു.

വൈക്കം: വെച്ചൂര്‍ ചേരകുളങ്ങര ഭാഗത്ത് തൊഴുത്തിന്റെ അരമതില്‍ തകര്‍ന്നു നിലത്തു വീണ പശുവിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ചേരകുളങ്ങര ഉച്ചാനത്തു കോളനിയില്‍ സൂര്യ ഭവനില്‍ സുദര്‍ശനന്റെ അഞ്ചു വയസ് പ്രായമുള്ള മൂന്നു മാസം ചെനയുള്ള പശുവാണ് ശനിയാഴ്ച രാവിലെ അപകടപ്പെട്ടത്. വീടിന് ഒരു മീറ്റര്‍ അകലത്തില്‍ നിര്‍മിച്ചിരുന്ന അരമതിലിനും തൊഴുത്തിനും ഇടയില്‍ എഴുന്നേല്‍ക്കാനാവാത്ത വിധം പശു കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ വൈക്കം അഗ്നിരക്ഷാസേന ഹോസും കയറും ഉപയോഗിച്ച് കെട്ടി പശുവിന് കൂടുതല്‍ പരുക്കേല്‍ക്കാത്ത വിധം പുറത്തെടുക്കുകയായിരുന്നു. വൈക്കം ഫയര്‍ സ്റ്റേഷന്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ ബിജുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എന്‍.സി അനില്‍രാജ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ വി.വി സജു, ഹരികൃഷ്ണന്‍ നായര്‍, ജയകൃഷ്ണന്‍, കെ ശ്രീജിത്ത്, അരുണ്‍രാജ്, ജി ഗോകുല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.