Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി കൃഷ്ണപിള്ള ഗ്രന്ഥശാല വനിതാ പ്രതിഭാസംഗമം നടത്തി
28/05/2023
വൈക്കം പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വനിതാ പ്രതിഭാസംഗമം തബലവാദക രത്നശ്രീ അയ്യര്‍ തബല വാദനം നടത്തി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വനിതാ പ്രതിഭാസംഗമവും, എസ് ഉഷാദേവിയുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും, ഗ്രന്ഥശാല പഠനകേന്ദ്രത്തില്‍ നടത്തി. ചിത്ര പ്രദര്‍ശനം തബലവാദക രത്നശ്രീ അയ്യര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.കെ ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആര്‍ ബീന, ചിത്രക്കാരന്‍ സുധീര്‍ ഷാ, ഡി മനോജ്, പ്രദീപ് മാളവിക, പി സീമ, പി.കെ ഓമന, പി.എം മീരാബെന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിന്റ ദീപ പ്രകാശനം സ്ഥപതി ചിത്രകലാപീഠം ഡയറക്ടര്‍ കൃഷ്ണകുമാര്‍ കെ വര്‍മ നിര്‍വഹിച്ചു.