ശ്രീമഹാദേവ കോളേജില്‍ ബിരുദ പ്രവേശനത്തിന് ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു
27/05/2023
വൈക്കം ശ്രീമഹാദേവ കോളേജില്‍ ബിരുദ പ്രവേശനത്തിന് ആരംഭിച്ച സൗജന്യ ഹെല്‍പ്പ് ഡെസ്കിന്റെ ഉദ്ഘാടനം കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് നിര്‍വഹിക്കുന്നു.
വൈക്കം: എം.ജി സര്‍വകലാശാല ബിരുദ പ്രവേശനത്തിന് വൈക്കം ശ്രീമഹാദേവ കോളേജില്‍ സൗജന്യ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ഹെല്‍പ്പ് ഡെസ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. എസ്.ധന്യ അധ്യക്ഷത വഹിച്ചു. മാനേജര്‍ ബി.മായ, അഡ്മിഷന് ഓഫീസര്‍ മാനിഷ കെ.ലത്തീഫ്, എം.എസ് അജയന്, എം.എസ് ശ്രീജ, ആഷ ഗിരീഷ്, പി.വി ആതിര, വി ദിവ്യ എന്നിവര്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ ക്യാപ്പ് പോര്‍ട്ടലില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി അഡ്മിഷന് രജിസ്റ്റര്‍ ചെയ്യാനുള്ള വിപുലമായ ക്രമീകരണം കോളേജില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍: 9447165765, 9497813486, 9562341318.