Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിഷേധ ധര്‍ണ നടത്തി
20/05/2023
കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി വൈക്കം ഡിപ്പോയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ യൂണിറ്റുകളില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി വൈക്കം ഡിപ്പോയില്‍ പെന്‍ഷന്‍ക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ സമരം ഉദ്ഘാടനം ചെയ്തു. എം.കെ പീതാംബരന്‍ അധ്യക്ഷത വഹിച്ചു. മേയ് മാസത്തെ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുക, പെന്‍ഷന്‍ എല്ലാ മാസവും ഒന്നാം തിയതി വിതരണം ചെയ്യുക, പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പാക്കുക, കെഎസ്ആര്‍ടിസി  പെന്‍ഷന്‍ക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി എ.വി ഓമനക്കുട്ടന്‍, സംസ്ഥാന സെക്രട്ടറി കെ.ടി പൊന്നന്‍, യൂണിറ്റ് പ്രസിഡന്റ് കെ.എം മുരളീധരന്‍, ടി.പി ബാലകൃഷ്ണന്‍, ചാക്കോ ആന്റണി, അഷ്‌റഫ്, ടി.സി എബ്രഹാം, ടി.കെ പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.