Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബയൂണിറ്റ് വാര്‍ഷികവും ശതാബ്ദി സമ്മേളനവും നടത്തി
26/05/2023
എസ്എന്‍ഡിപി യോഗം വൈക്കം ടൗണ്‍ നോര്‍ത്ത് ശാഖയിലെ ഡോ. പല്‍പ്പു സ്മാരക കുടുംബയൂണിറ്റിന്റെ വാര്‍ഷികാഘോഷം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 1184-ാം നമ്പര്‍ വൈക്കം ടൗണ്‍ നോര്‍ത്ത് ശാഖയുടെ കീഴിലുള്ള ഡോ. പല്‍പ്പു സ്മാരക കുടുംബയൂണിറ്റിന്റെ വാര്‍ഷികാഘോഷവും, വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനവും നടത്തി. ശ്രീ നാരായണ പ്രാര്‍ത്ഥനാലയത്തില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍.ആര്‍ പ്രദീപ് കുമാര്‍ ചെയര്‍മാന്‍ സുകുമാരന്‍, എന്‍.കെ ശശിധരന്‍, ഗോപി നമ്പിത്താനം, നീലാംബരന്‍ വെണ്ണായപ്പള്ളി, വനിതാസംഘം സെക്രട്ടറി ആശ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സുധീഷ് പുത്തന്‍വീട്, ഹരിദാസ് നയനം, ഡോ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് നടന്ന വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനത്തില്‍ ശാഖ സെക്രട്ടറി ഡി ജഗദീഷ് അക്ഷര അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. വൈകിട്ട് കലാപരിപാടികളും അരങ്ങേറി.